കാനഡ: ആല്‍ബെര്‍ട്ട പ്രൊവിന്‍സിലെ എഡ്മണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട സിറ്റി ലൈക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ കാസര്‍ഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം എന്ന യുവാവ് മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തില്‍ തടാകത്തില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉവൈസിന്റെ മരണം.

ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ആല്‍ബെര്‍ട്ട പാര്‍ക്കുകള്‍, റോയല്‍ കനേഡിയന്‍ മൌന്റ് പോലീസിന്റെ എയര്‍ സര്‍വീസുകളും സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.