പേ​രാ​വൂ​ർ: സെ​ർ​ബി​യ​യി​ൽ അ​ന്ത​രി​ച്ച പേ​രാ​വൂ​ർ സ്വ​ദേ​ശി​നി ടി.​പി. അ​തു​ല്യ​യു​ടെ (29) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ എ​ട്ടോ​ടെ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം പ​ത്തി​ന് തി​ല്ല​ങ്കേ​രി പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

ഭ​ർ​ത്താ​വ് സൂ​ര​ജി​നൊ​പ്പം സെ​ർ​ബി​യ​യി​ൽ ക​ഴി​യു​ന്ന അ​തു​ല്യ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

പേ​രാ​വൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന് സ​മീ​പം ച​ന്ദ്രോ​ത്ത് കെ.​വി. ര​ത്നാ​ക​ര​ന്‍റെ​യും ദ​മ​യ​ന്തി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: ഗോ​കു​ൽ.