ടാമ്ബ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ (MACF ) ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി. വിമന്‍സ് ഫോറം ‘ഓണച്ചമയം’ എന്ന പേരില്‍ അമേരിക്കയിലെ എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും പങ്കെടുക്കുവാന്‍ വ്യത്യസ്തമായ ഒരു ഫോട്ടോ കോണ്ടെസ്റ്റ് നടത്തി. ഓണം എന്ന വിഷയത്തില്‍ ആണ് ഫോട്ടോസ് നല്‍കേണ്ടിയിരുന്നത്.

Blossoms, Florets, Flowers, Bouquets, Garde എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കൊച്ചുകുട്ടികള്‍ മത്സരിച്ച Blossoms വിഭാഗത്തില്‍ അമേയ റോസ് ജോസഫ് ഒന്നാം സ്ഥാനവും ഈതന്‍ ഇയോബ് രണ്ടാം സ്ഥാനവും തനിഷ സെബാസ്റ്റ്യന്‍ മൂന്നാം സ്ഥാനവും നേടി.

Florets വിഭാഗത്തില്‍ (9 മുതല്‍ 17 വയസുവരെ) മേഘ മനോജ് ഒന്നാം സ്ഥാനവും റിയ നായര്‍ രണ്ടാം സ്ഥാനവും ഇവാ മംഗലം മൂന്നാം സ്ഥാനം നേടി. Flowers വിഭാഗത്തില്‍ (18 വയസിനു മീതേ ഉള്ള സ്ത്രീകള്‍) രശ്മി ഷേണായ് ഒന്നാം സ്ഥാനവും ജ്യോതി അരുണ്‍ രണ്ടാം സ്ഥാനവും അനുശ്രീ ജയേഷ് മൂന്നാം സ്ഥാനവും നേടി .

അമ്മയും കുട്ടികളും ചേര്‍ന്നുള്ള Bouquets വിഭാഗത്തില്‍ രശ്മി ഷേണായ് & മൈറ പൈ ഒന്നാം സ്ഥാനവും രശ്മി നായര്‍ & സമീറ രണ്ടാം സ്ഥാനവും പോള്‍സി പൈനടത്തു & ഇസബെല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാമിലി ഫോട്ടോ മത്സര വിഭാഗത്തില്‍ (Garden) ഒന്നാംസ്ഥാനം പൈ ഫാമിലിയും രണ്ടാം സ്ഥാനം കൗഷിക് ഫാമിലിയും മൂന്നാം സ്ഥാനം ജയേഷ് ഫാമിലിയും നേടി.

മത്സരങ്ങള്‍ക്ക് വിമന്‍സ് ഫോറം പ്രസിഡന്‍റ് അഞ്ജന കൃഷ്ണന്‍ , കമ്മിറ്റി അംഗങ്ങളായ സംഗീത ഗിരിധരന്‍, ഷെറിന്‍.മഠത്തിലേട്ട് , പോള്‍സി പൈനടത്തു , രെഞ്ചു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. പാട്ട്, പെയിന്‍റിംഗ്, ഉപകാരണസംഗീതം, പ്രസംഗം തുടങ്ങിയ ഇനങ്ങളിലായി നൂറുകണക്കിന് മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഈ ഓണക്കാലത്ത് കൂടിച്ചേരലുകള്‍ സാധ്യമല്ലാത്തതിനാല്‍ MACF ന്‍റെ ഈ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പരിപാടിയുടെ വിജയത്തിന് പ്രസിഡന്‍റ് ഷാജു ഔസേഫ്, സെക്രട്ടറി പോള്‍ ജോസ്, കമ്മിറ്റി മെംബേര്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് കമ്മിറ്റി തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം സഹായകമായി.

റിപ്പോര്‍ട്ട്: ടി. ഉണ്ണികൃഷ്ണന്‍