ന്യൂജഴ്‌സി ∙ കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ പത്തു വർഷമായി നടത്തുന്ന അക്കാദമി ഓഫ് ഇന്ത്യൻ ലാൻഗുവേജസ് ആൻഡ് ആർട്സിന്റെ ഭാഗമായ മലയാളം സ്‌കൂളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങി പാസായ ആലിസൻ തരിയൻ, അലീന തോമസ് എന്നിവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു.

കേരള സമാജം ഓഫ് ന്യൂജഴ്‌സി പ്രസിഡന്റ് സിറിയക് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫോമാ മിഡ് അറ്റ്ലാന്റിക് ആർവിപി ബൈജു വർഗീസ്, ഫോമാ മുൻ നാഷനൽ ട്രഷറർ ഷിനു ജോസഫ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.

അക്കാദമി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ്, പ്രിൻസിപ്പൽ എബി തരിയൻ, കേരള സമാജം ഭാരവാഹികളായ സിറിയക് കുര്യൻ, ജിയോ ജോസഫ്, ബോബി തോമസ്, ഹരികുമാർ രാജൻ, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, അജു തരിയൻ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.