മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകൾ പ്രവർത്തിക്കാൻ അനുമതി. പൊന്നാനി, താനൂർ ഹാർബറുകൾക്കും, പടിഞ്ഞാറേക്കര, കൂട്ടായി, തേവർ കടപ്പുറം, ചാപ്പപ്പടി ലാൻഡിങ് സെന്ററുകളിലും മാത്രമേ മത്സ്യ വിൽപ്പന പാടുള്ളൂ. ഹാർബർ പ്രവർത്തനത്തിന് കർശന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

രാവിലെ 7 മുതൽ 2 വരെ മാത്രമേ വിൽപ്പന പാടുള്ളു. ടോക്കൺ നൽകുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ വളണ്ടിയർമാരെ നിയോഗിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.