മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ ഡിസംബര്‍ 22 വരെയാണ് കർഫ്യൂ. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നേരത്തെ കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ പ്രമാണിച്ച്‌ ജില്ലയുടെ വടക്കന്‍ മേഖലയില്ലാണ് നിരോധനാജ്ഞ. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പെടുത്തിയിരിക്കുന്നത്‌. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.

ഡിസംബർ 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലാണ് കോഴിക്കോടും മലപ്പുറത്തും പോളിം​ഗ് നടന്നത്. കോഴിക്കോട് വോട്ടിം​ഗിനിടെ ചിലയിടങ്ങളിൽ സംഘർഷങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.