മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച സമാനരീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു. രണ്ട് മരണത്തിനും പിന്നിൽ ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

പ്രദേശത്തെ ജനങ്ങൾ ജാഗ്രത പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.