മലപ്പുറം: വട്ടപ്പാറയില്‍ അമിതവേഗതയില്‍ കൊടും വളവിലൂടെ പാഞ്ഞെത്തിയ ലോറി താഴെ കുഴിയിലേക്ക് മറിഞ്ഞു അപകടം. ചരക്കുമായി വന്ന ലോറി വളവില്‍ നിയന്ത്രണം കിട്ടാതെ റോഡിന് അടുത്തുള്ള കുഴിയിലേക്ക് മറിഞ്ഞു പോവുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. ലോറി നല്ല അമിതവേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



