കണ്ണൂര്‍: പഠനാനാവശ്യത്തിനായി മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അപകടം നടന്നിട്ട് ഇതുവരെയും ജനപ്രതിനിധികളോ പൊലീസോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അനന്തുവിന്റെ മാതാപിതാക്കള്‍ പറയുന്നു.

നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പന്നിയോട് കോളനിയില്‍ മെബൈലിന് റേഞ്ചില്ല. എഴുപതിലധികം കുട്ടികള്‍ക്ക് പഠനം കഴിഞ്ഞ വര്‍ഷം മുടങ്ങി. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും മൊബൈലിന് റെയ്ഞ്ച് ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.