എല്ലാ സൂപ്പര്‍ താരങ്ങളുടെ നായികയായി ഉര്‍വശി നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരം ദിലീപിന്റെ നായികയായും വ്യത്യസ്ത വേഷ പകര്‍ച്ച നടത്തുകയാണ് താരം.

മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളില്‍ തുടരെ തുടരെ നായികായി വേഷമിട്ട ഉര്‍വശി പിന്നീട് അവരുടെ സിനിമകള്‍ സ്വയം സ്വീകരിക്കാതിരുന്നതിന്റെ കാരണം തുറന്നു പറയുകയാണ്.

‘മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നായികയായി അഭിനയിച്ചത് എന്റെ സിനിമാ ജീവിതത്തിലെ വലിയ എക്സ്പീരിയന്‍സ് ആണ്. പക്ഷെ തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുടെ സിനിമകളില്‍ നിന്ന് സ്വയം പിന്മാറി തുടങ്ങി.

പിന്നീട് ഞാന്‍ കൂടുതല്‍ ചൂസ് ചെയ്തത് സ്ത്രീ കേന്ദ്രീകൃതമായ സിനിമകളാണ്.മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ അവര്‍ക്ക് മാത്രേ അതില്‍ കൂടുതല്‍ പ്രാധാന്യം കാണൂ,അവരുടെ സ്റ്റാര്‍ഡത്തെ വച്ചുള്ള സിനിമയില്‍ നായിക കഥാപാത്രം അപ്രസക്തമായിരിക്കും. അത് കൊണ്ടാണ് അത്തരം സിനിമകള്‍ സ്വീകരിക്കാന്‍ പിന്നീട് മടിച്ചത്.

പക്ഷെ ലാലേട്ടന്‍ നായകനായ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും എനിക്ക് നായകനോളം തുല്യമായ വേഷം ലഭിച്ചിരുന്നു’.