തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ഇ.പി.ജയരാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം ഐസിയുവിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അന്വസ്ഥത അനുഭവപ്പെട്ടത്.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇ .പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയതോടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു.



