ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ മനുഷ്യക്കടത്തുകാരില്‍ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ്. സംഭവവുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നേപ്പാളില്‍ നിന്നുളള കുട്ടികളെ കയറ്റിയ ബസ് നഗരത്തില്‍ വച്ച് ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നതെന്ന് വിജയ്നഗര്‍ എസ് എച്ച്ഒ മഹാവീര്‍ സിംഗ് ചൗഹാന് പറഞ്ഞു. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമുള്പ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്ത്; 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി
