ബംഗളൂരു: അനധികൃതമായി ബംഗളൂരുവില്‍ കഴിയുകയായിരുന്ന എട്ടു ബംഗ്ലാദേശി യുവതികളും രണ്ടു ഇന്ത്യന്‍ പൗരന്മാരായ രണ്ടു പേരെയും ബംഗളൂരു പൊലീസ് പിടികൂടി. ബാനസ് വാടിയിലെ വനിതാ പി.ജിയില്‍നിന്നാണ് ബാനസ് വാടി പൊലീസ് എട്ടു യുവതികളെയും പിടികൂടിയത്.

മനുഷ്യകടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരാണിവരെന്നാണ് പൊലീസ് പറഞ്ഞു. വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.പിടിയിലായ ഇന്ത്യക്കാരായ ആനന്ദും അനിലുമാണ് ഇവരെ ഇവിടെ എത്തിച്ചത്. അനില്‍ ബംഗ്ലാദേശി പൗരയായ പൂജയെയാണ് വിവാഹം കഴിച്ചിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ പൂജ മറ്റൊരു ബംഗ്ലാദേശി പൗരനായ കമല്‍ ഹാസനൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങിപോവുകയായിരുന്നു.ബംഗ്ലാദേശില്‍നിന്നും എത്തിക്കുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ആനന്ദും അനിലുമെന്ന് പൊലീസ് പറഞ്ഞു. ഇതിലെ മുഖ്യപ്രതികളായ മഞ്ജുനാഥ് ഒളിവിലാണ്.