തിരുവനന്തപുരം: പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ പിഎം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കരയിലെ കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
മലയാള ദൃശ്യമാധ്യമങ്ങളുടെ ആദ്യകാലത്ത് സംപ്രേക്ഷണം ചെയ്തിരുന്ന മനഃശാസ്ത്ര പരിപാടികളുടെ ശ്രദ്ധേയനാണ് ഡോക്ടര്‍ മാത്യു വെല്ലൂര്‍. അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍ തുടങ്ങിയ മേഖലകളിലും ശ്രദ്ധേയനായിരുന്നു. വെല്ലൂര്‍ സിഎംസി കോളേജില്‍ അധ്യാപകനായിരുന്നു.
ഡോ പിഎം മാത്യു വെല്ലൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.മനശാസ്ത്ര പ്രശ്നങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പംക്തികളും ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. മാനസികാരോഗ്യ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കാന്‍ ഒരു അധ്യാപകനെപ്പോലെ അദ്ദേഹം പ്രയത്നിച്ചു. മന:ശാസ്ത്ര മേഖലക്ക് പി.എം. മാത്യു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.