തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ സീ​റ്റി​ല്ലാ​തെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​യുമ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​തെ 53 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബാ​ച്ചു​ക​ള്‍. ഇ​തി​ല്‍ 40 ബാ​ച്ചു​ക​ളും 2014, 2015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​നു​വ​ദി​ച്ച​വ​യാ​ണ്. വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ്​ ഇൗ ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പു​തി​യ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. ആ​ദ്യ വ​ര്‍​ഷം 40 കു​ട്ടി​ക​ളും പി​ന്നീ​ടു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ 50 കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ അ​നു​വ​ദി​ച്ച ഇൗ 40 ​ബാ​ച്ചു​ക​ളി​ലും ഇ​തു​വ​രെ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള കു​ട്ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​രു കു​ട്ടി​പോ​ലും പ്ര​വേ​ശ​നം നേ​ടാ​ത്ത ബാ​ച്ചു​ക​ളു​മു​ണ്ട്​ ഇ​ക്കൂ​ട്ട​ത്തി​ല്‍. 2014-15ല്‍ ​അ​നു​വ​ദി​ച്ച ബാ​ച്ചു​ക​ളി​ല്‍ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത​വ നി​ര്‍​ത്ത​ലാ​ക്കി അ​ത്ര​യും ബാ​ച്ചു​ക​ള്‍ സീ​റ്റ്​ ക്ഷാ​മം നേ​രി​ടു​ന്ന മ​ല​ബാ​റി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ബാ​ച്ച്‌​ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍ മു​േ​ന്നാ​ട്ടു​വെ​ച്ച മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ 40 ബാ​ച്ചു​ക​ളി​േ​ല​ക്കും ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​ന്‍ ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ളി​ല്‍ കൂ​ടു​ത​ലും സ​യ​ന്‍​സ്, കോ​മേ​ഴ്​​സ്​ വി​ഷ​യ കോം​ബി​നേ​ഷ​നി​ലു​ള്ള​വ​യാ​ണ്​. കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ള്‍ മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്​​മെന്‍റി​നു​​മുമ്പ്‌​ ബാ​ച്ചു​ക​ള്‍ മാ​റ്റി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ഇൗ ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ച്ച്‌​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്​​ട​റേ​റ്റി​ന്. കു​ട്ടി​ക​ളി​ല്ലാ​ത്ത 53 ബാ​ച്ചു​ക​ളി​ല്‍ 24 എ​ണ്ണ​വും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ഇ​തി​ല്‍ 18 എ​ണ്ണം 2014, ’15 വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​നു​വ​ദി​ച്ച​വ​യാ​ണ്. എ​ട്ട്​ ബാ​ച്ചു​ക​ള്‍ ഇ​ടു​ക്കി ജി​ല്ല​യി​ലു​മാ​ണ്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ളു​ണ്ട്.

കു​ട്ടി​ക​ളി​ല്ലാ​ത്ത 53 ബാ​ച്ചു​ക​ളി​ല്‍ 26 എ​ണ്ണം സ​യ​ന്‍​സി​ലും 23 എ​ണ്ണം കോ​മേ​ഴ്​​സി​ലും നാ​ലെ​ണ്ണം ഹ്യു​മാ​നി​റ്റീ​സി​ലു​മാ​ണ്. ഇ​തി​ല്‍ 2014, ’15 വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​നു​വ​ദി​ക്കു​ക​യും നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​രം കു​ട്ടി​ക​ളി​ല്ലാ​ത്ത​തു​മാ​യ 40 ബാ​ച്ചു​ക​ളി​ല്‍ 19 എ​ണ്ണം വീ​തം സ​യ​ന്‍​സി​ലും ര​ണ്ടെ​ണ്ണം ഹ്യു​മാ​നി​റ്റീ​സി​ലു​മാ​ണ്.

പ്ലസ്​ വണ്‍ പരീക്ഷ നടത്തിപ്പ്​ അനിശ്ചിതത്വത്തില്‍

പൊ​തു​പ​രീ​ക്ഷ​ക്ക്​ മു​മ്ബ്​ മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ അ​നി​ശ്ചി​ത​ത്വം. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പ​രീ​ക്ഷ​ക്ക്​ മു​മ്ബ്​ മോ​ഡ​ല്‍​പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ തു​ട​ങ്ങാ​ന്‍ ക​ഴി​യി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ നി​ശ്ച​യി​ച്ച തീ​യ​തി​യി​ല്‍ നി​ന്ന്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ മാ​റ്റി​വെ​ക്കേ​ണ്ടി​വ​രും. മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കി അ​ച്ച​ടി​ക്കു​ക​യും പ​രീ​ക്ഷാ സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വേ​ണം. ഇ​തി​ന്​ ആ​ഴ്​​ച​ക​ള്‍ വേ​ണ്ടി​വ​രും.

പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കാ​ന്‍ വേ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ല​സ്​ ടു ​ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ നി​ര്‍​ത്തി​വെ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ​പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ഒ​രു​ദി​വ​സം പോ​ലും സ്​​കൂ​ളി​ല്‍ പോ​കാ​തെ നേ​രി​ട്ട്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും ആ​ശ​ങ്ക​യു​ണ്ട്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക്ക്​ മു​മ്ബ്​ മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന്​ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ വൈ​കി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ല​സ്​ ടു ​അ​ധ്യ​യ​ന ദി​ന​ങ്ങ​ളും ന​ഷ്​​ട​പ്പെ​ടും. ഇ​ത്​ അ​ടു​ത്ത മാ​ര്‍​ച്ചി​ല്‍ പ്ല​സ്​ ടു ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നും ത​ട​സ്സ​മാ​കും. മോ​ഡ​ല്‍ പ​രീ​ക്ഷ, പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്‌​ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കു​മെ​ന്നും​ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ പ​റ​ഞ്ഞു.