കൊല്ലം | മണ്‍റോതുരുത്തിലെ മണിലാലിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവര്‍ത്തിച്ച്‌ സിപിഎം. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി ഓഫീസിന് മുന്നില്‍ സജീവ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു.ഇക്കാര്യം നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അക്രമം സംഘടിപ്പിച്ച്‌ അസ്ഥിത്വം ഉറപ്പിക്കുകയാണ് . ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച്‌ പാര്‍ട്ടി അംഗത്വം നല്‍കുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുമ്ബോള്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മാത്രമേ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടാകുവെന്നും വിജയരാഘവന്‍ പറഞ്ഞു. മണി ലാലിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നുമായിരുന്നു പോലീസ് റിപ്പോര്‍ട്ട്.