ക​ടു​ത്തു​രു​ത്തി: ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ 9 വയസ്സുകാരന്‍ കു​ഴ​ഞ്ഞുവീണ് മ​രി​ച്ചു. മാ​ഞ്ഞൂ​ര്‍ വേ​ല​ച്ചേ​രി (പെ​രു​നി​ല​ത്ത്) പി.​ജി. വി​നോ​ദ്- വി.​ഡി. സ​ന്ധ്യ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​ഹ​രി (9) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം . മേ​മ്മു​റി​യി​ലെ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത് . ഇ​വി​ടെ വ​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശ്രീ​ഹ​രി കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സം ന​ല്‍​കി​യ ശേ​ഷം ഇ​എ​സ്‌ഐ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ്രീ​ഹ​രി​യ്ക്ക് രാ​വി​ലെ ത​ല​വേ​ദ​ന​യും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​താ​യി ദമ്ബതികള്‍ പ​റ​യു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മെ മ​ര​ണ​കാ​ര​ണം അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്നാ​ണ് ഇ​വ​രു​ടെ കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞ​ത് . തോ​ട്ടു​വ ഡി​പോ​ള്‍ ന​സ്ര​ത്തു​ഹി​ല്‍ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീഹരി . കു​റു​പ്പ​ന്ത​റ​യി​ല്‍ ബേ​ക്ക​റി ന​ട​ത്തു​ക​യാ​ണ് പി​താ​വ് വി​നോ​ദ് . കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സാ​ണ് അ​മ്മ സ​ന്ധ്യ . സ​ഹോ​ദ​ര​ന്‍: ശ്രീ​ദേവ്.