വാ​​​ഷിം​​​ഗ്ട​​​ണ്‍ : ഭാ​​​ര്യ​​​യെ​​​യും അ​​​മ്മ​​​യെ​​​യും കൊലചെയ്തതെന്ന കു​​​റ്റ​​​ത്തി​​​ന് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ന്‍ ഏ​​​ഷ്യ​​​ന്‍ ഗെ​​​യിം​​​സ് മെ​​​ഡ​​​ല്‍ ജേ​​​താ​​​വ് യു​​​എ​​​സി​​​ല്‍ അറസ്റ്റ് ചെയ്തു . പെ​​​ന്‍​​​സി​​​ല്‍​​​വാ​​​നി​​​യ​​​യി​​​ലെ ഡെ​​​ലാ​​​വെ​​​യ​​​റി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ക്ബാ​​​ല്‍ സിം​​​ഗ് (62) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് . ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ പോ​​​ലീ​​​സി​​​നെ വി​​​ളി​​​ച്ച്‌ കൊ​​​ല​​​പാ​​​ത​​​ക വി​​​വ​​​രം ഇ​​​യാ​​​ള്‍ സ്വയം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ന്യൂ​​​ടൗ​​​ണ്‍ ടൗ​​​ണ്‍​​​ഷി​​​പ്പി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് എ​​​ത്തു​​​മ്ബോ​​​ള്‍ പ​​​രി​​​ക്കേ​​​റ്റ് ര​​​ക്തം​​​വാ​​​ര്‍​​​ന്നു​​​പോ​​​യ നി​​​ല​​​യി​​​ല്‍ ഇ​​​യാ​​​ളെ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു . വീ​​​ട്ടി​​​നു​​​ള്ളി​​​ല്‍ നിന്ന് ഭാ​​​ര്യ​​​യു​​​ടെ​​​യും അ​​​മ്മ​​​യു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി.

1993 ല്‍ ​​​കു​​​വൈ​​​റ്റി​​​ല്‍ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ന്‍ ഗെ​​​യിം​​​സി​​​ല്‍ ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി ഷോ​​​ട്ട്പു​​​ട്ടി​​​ലാ​​​ണ് സിം​​​ഗ് വെ​​​ങ്ക​​​ല മെ​​​ഡ​​​ല്‍ നേ​​​ടി​​​യ​​​ത്. തു​​​ട​​​ര്‍​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റയ ഇയാള്‍ അ​​​വി​​​ടെ ടാ​​​ക്സി ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു .

അ​​​മ്മ ന​​​സി​​​ബ് കൗ​​​ര്‍, ഭാ​​​ര്യ ജ​​​സ്പാ​​​ല്‍ കൗ​​​ര്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സിം​​​ഗ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രു​​​ടെ​​​യും ക​​​ഴു​​​ത്തു​​​മു​​​റി​​​ഞ്ഞ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് .