ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍.മുംബൈയിലെ അറിയപ്പെടുന്ന യൂട്യൂബറായ ജിതേന്ദ്ര അഗര്‍വാളിനെ (ജിത്തു)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാണ്ഡൂപ്പ് പോലീസാണ് അറസ്റ്റ് ചെയ്തത്.

ജിത്തുവിന്റ ഭാര്യ കോമള്‍ അഗര്‍വാളിനെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കോമളിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത് .

കോമളിന്റെ മാതാവും സഹോദരിയും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304, 306, 506 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്
ജീതു ജാന്‍ എന്നറിയപ്പെടുന്ന യൂട്യൂബ് ചാനലിലൂടെയാണ് ജിതേന്ദ്ര ശ്രദ്ധ നേടുന്നത്.

പല തവണയും ബന്ധുക്കളെ വിളിച്ച്‌ ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്ന വിവരം കോമള്‍ പറയുമായിരുന്നു. ഒരിക്കല്‍ അവര്‍ വീട്‌വിട്ടിറങ്ങുകയും ചെയ്തു. ഭാര്യയെ ശാരീരികമായി പീഡിപ്പിക്കാറുള്ള ജിതേന്ദ്ര കൊല്ലാനും മടിക്കില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.

കോമളിനെ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടതായിപോലീസാണ് കുടുംബത്തെ അറിയിച്ചത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ജിതേന്ദ്രയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണമുയര്‍ത്തി.പരാതിയുടെ അടിസ്ഥാനത്തിലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്.