ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ജീവിതം എന്നും ചർച്ചാ വിഷയമാണ്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും, വിവാദങ്ങളും മറ്റും സൃഷ്ടിക്കുകയും ചെയ്യുന്ന കിംമിന്റെ ജീവിതം വേണ്ടതും ചർച്ചാ വിഷയമായിരിക്കുകയാണ്.

റോയിട്ടേഴ്‌സാണ് കിംമിന്റെ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചത്. ഈ രാജ്യത്തെക്കുറിച്ചുള്ളതെല്ലാം അജ്ഞാതമാണെന്നാണ് ചിലർ പ്രതികരിച്ചത്. ചിലപ്പോൾ കൊവിഡ് പിടിപെട്ട് മെലിഞ്ഞതാകാമെന്നാണ് മറ്റുചിലരുടെ അനുമാനം.

കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ഉത്തരകൊറിയ. എന്നാൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ്. ചൈനയിൽ നിന്നാണ് ഉത്തരകൊറിയ ആവശ്യസവസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നത്.