അഭിനയം മാത്രമല്ല നൃത്തവും ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് ഏറെ ഇഷ്ടമാണ്. ഇടയ്ക്ക് സിനിമയില്‍ നിന്ന് വിട്ട് നിന്നുവെങ്കിലും ഡാന്‍സ് റിയാലിറ്റി ഷോകളിലും ശില്‍പ സജീവമായിരുന്നു. തന്റെ ഭര്‍തൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന വീഡിയോ താരം പങ്കുവച്ചിരിക്കുന്നു.
ഗുഡ്ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വച്ചത് . ഇടയ്ക്ക് ശില്‍പയുടെ മകനും ഇരുവര്‍ക്കുമരികിലെത്തി ചുവടുകള്‍ വയ്ക്കുന്നത് വീഡിയോയില്‍ കാണാം. മനോഹരമായ പിറന്നാളാശംസ കുറിച്ചാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



