ബ്രിട്ടനില്‍ ആദ്യം കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ ഇന്ത്യന്‍ വംശജനും. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള 87കാരനായ ഹരി ശുക്ലയാണ് ഫൈസര്‍-ബയോണ്‍ടെക്ക് വാക്സിന് സ്വീകരിച്ച ആദ്യ ഇന്ത്യന്‍ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയില്‍ വെച്ചാണ് ഹരി ശുക്ല വാക്സിന് സ്വീകരിച്ചത്.
‘ഈ മഹാമാരി അതിന്‍െറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നല്‍കുകയാണ്. വാക്സിന് സ്വീകരിച്ച് അതില്‍ എന്റെതായ പങ്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇതെന്റ കടമയായി കരുതുന്നു’- അദ്ദേഹം പറഞ്ഞു.