ദില്ലി; ബോളിവുഡ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന് കൊവിഡ്. താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്ത ശേഷമാണ് ഫറയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
” കണ്ണുതട്ടാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാത്ത് കൊണ്ടാണോ കൊവിഡ് വന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത് .രണ്ടുഡോസ് വാക്സിനും എടുത്തു എന്നു മാത്രമല്ല, ഒപ്പമുണ്ടായിരുന്നവരും ഇടപെട്ടവരുമെല്ലാം വാക്സിനേറ്റഡ് ആയിരുന്നു. ഞാനുമായി സമ്ബര്‍ക്കത്തില്‍ വന്നവരോടെല്ലാം രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കുകയും ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. . എങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യുക. ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു…”ഫറാ ഖാന്‍ കുറിച്ചു.
നിലവില്‍ സീ കോമഡി ഷോയിസ്‍ വിധികര്‍ത്താവാണ് ഫറാ ഖാന്‍. കഴിഞ്ഞാഴ്ച സൂപ്പര്‍ ഡാന്‍സര്‍ 4 ല്‍ പ്രത്യക്ഷപ്പെട്ട ഫറാ സെറ്റില്‍ നിന്നുള്ള വീഡിയോ സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ശില്‍പ ഷെട്ടി, ഗീത കപൂര്‍, ഋഥ്വിക് ധഞ്ജനി, പരിതോഷ് ത്രിപാഠി തുടങ്ങിയവരും വീഡിയോലില്‍ പ്രത്യക്ഷപ്പെട്ടിരു്ന്നു. കഴിഞ്ഞ മാസം നടന്‍ അനില്‍ കപൂറിന്റെ മകള്‍ റിയ കപൂറിന്റെ വിവാഹ സ്വീകരണ ചടങ്ങിലും ഫറ പങ്കെടുത്തിരുന്നു .ഈ വര്‍ഷമാദ്യം, മാസ്ക് മാറ്റി മാങ്ങ മണത്തുനോക്കുന്ന ഫറയുടെ വീഡിയോ ഏറെ വിമര്‍ശമങ്ങള്‍ക്ക് വിധേയമായിരുന്നു.
അതേസമയം രാജ്യത്ത് ഇതുവരെ 65.41 കോടി വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.69,06,357 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മറിക്കൂറിനിടെ 1,33,18,718 ഡോസ് വാക്സിനുകളാണ് നല്‍കിയത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,964 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,93,644 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51 ശതമാനം ആണ്.
തുടര്‍ച്ചയായ 66-ാം ദിവസവും 50,000-ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,965 പേര്‍ക്കാണ്.നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,78,181 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15 ശതമാനം മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,06,785 പരിശോധനകള്‍ നടത്തി. ആകെ 52.31 കോടിയിലേറെ (52,31,84,293) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.58 ശതമാനമാണ്. കഴിഞ്ഞ 68 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 86 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.



