മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനോട് മാപ്പുപറയില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ സ്ത്രീ വിരുദ്ധമാണ് സഞ്ജയ് റാവത്തിന്റെ മാനസ്സികാവസ്ഥയെന്ന കങ്കണ റണാവത്ത് വിമര്‍ശിച്ചിരുന്നു.
‘ ശിവസേന പിന്തുടരുന്നത് ഹിന്ദുത്വത്തിന്റെ പ്രതീകങ്ങളായ ഛത്രപതി ശിവജി മഹാരാജിന്റെയും മഹാറാണ പ്രതാപിന്റെയും ആശയങ്ങളാണ്. സ്ത്രീകളെ ബഹുമാനിക്കാനാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്. എന്നാല്‍ ചിലര്‍ പകയോടെ ശിവസേന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം നടത്തുന്നവര്‍ നമ്മുടെ മുംബൈയെയും മുംബാ ദേവിയെയും അപമാനിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ അഭിമാനത്തിനായുള്ള പോരാട്ടം ശിവസേന തുടരും, ഇതാണ് ശിവസേനയുടെ തലവന്‍ ഞങ്ങളെ പഠിപ്പിച്ചത്.’ – സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.



