ന്യൂയോര്‍ക്ക് : വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്ക പിന്നെ ചൈനയ്ക്ക് സ്വന്തമാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്. കൗണ്‍സില്‍ ഫോര്‍ നാഷണല്‍ പോളിസിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപ് ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചത്.
കാംപെയിനില്‍ ഇതുവരെ ബൈഡന്‍ ചൈനയെ പറ്റി ഒന്നും സംസാരിച്ചില്ലെന്നും ബൈഡന്‍ വന്നാല്‍ അമേരിക്കയെ ചൈന സ്വന്തമാക്കുമെന്നും പറഞ്ഞ ട്രംപ് അത് രാജ്യത്തിന് അപകടമാണെന്നും അങ്ങനെ സംഭവിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കണമെന്നാണ് ചൈനയുടെ ആഗ്രഹമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നതായും ട്രംപ് പറഞ്ഞു. താന്‍ വിജയിക്കണമെന്ന് ചൈന ആഗ്രഹിച്ചിരുന്നെങ്കില്‍ അത് താന്‍ നേരിടുന്ന ഏറ്റവും വലിയ അപമാനങ്ങളില്‍ ഒന്നാകുമെന്നും ബൈഡന് അമേരിക്കയെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.



