- ബിന്ദു ടിജി
സാൻ ഫ്രാൻസിസ്‌കോ: കോവിഡ് കാലത്ത് സാൻ ഫ്രാൻസിസ്‌കോ ബേ മലയാളി സംഘടിപ്പിച്ച അന്താക്ഷരി പയറ്റിൻ ൻറെ ഗംഭീര വിജയത്തിനു ശേഷം മറ്റൊരു ഓൺലൈൻ പരിപാടിയുമായി ബേ മലയാളി രംഗത്തെത്തിയിരിക്കുന്നു . പുതിയ സംരംഭമായ “ഷോ യുവർ ടാലൻറ് (” “Show Your Talent ” ) ഇൽ അമേരിക്കയിലുള്ള വർക്ക് അവരുടെ വിവിധ സർഗ്ഗാത്മക മായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഓൺലൈൻ മത്സരവേദി ഒരുക്കുന്നു . പരിപാടിയുടെ ആദ്യഘട്ടം ആരംഭിച്ചു . മത്സരാർത്ഥികൾ തങ്ങളുടെ വീഡിയോസ് സമർപ്പിക്കുന്നതിലോടെയാണ് ഒന്നാം ഘട്ടം തുടങ്ങുന്നത് . മ്യൂസിക്, ഡാൻസ്, കുക്കിംഗ്, സ്‌കിറ്റ്‌സ് ,കോമഡി, മാജിക്, പെയിൻറ്റിങ് , ചിത്രം വര മുതലായ വിഭാഗത്തിലുള്ള വീഡിയോസ് സ്വീകരിക്കുന്നതാണ് . സമർപ്പിക്കുന്ന വീഡിയോയുടെ ദൈർഘ്യം രണ്ട് മുതൽ അഞ്ച് മിനുട്ട് വരെ ആകാം .
സൗത്ത് ഇന്ത്യൻ ഭാഷകളിലും , ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലും പരിപാടി അവതരിപ്പിക്കാവുന്നതാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുത്ത വീഡിയോസ് പ്രേക്ഷകരുടെ വോട്ടിങ്ങിനായി പബ്ലിഷ് ചെയ്യുന്നതാണ്. ലഭിച്ച വോട്ടുകളുടെയും ജഡ്ജിങ് പാനൽ നൽകിയ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. പരിപാടി രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക .



