പട്‌ന: ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,906 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33,916 ആയി.

അതേസമയം, ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,996 പേര്‍ക്കുകൂടി ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വര്‍ധിച്ചു.

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തത് ഇന്നാണ്, 66,999. 24 മണിക്കൂറിനുള്ളില്‍ 942 പേര്‍ മരിക്കുകയും ചെയ്തു.

നിലവില്‍ രാജ്യത്ത് 23,96,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 6,53,622 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. 16,95,982 പേര്‍ രോഗവിമുക്തരായി. 47,033 പേര്‍ മരിച്ചു.