ബിജെപി സംഘടനാ സെക്രട്ടറിയായി കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ എം ഗണേശന്‍ തുടരും. ഗണേശനെ നീക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീക്കം പാളിയത്.

ആര്‍എസ്എസ് നേതൃത്വം എം ഗണേശന്റെ പേര് വീണ്ടും നിര്‍ദേശിച്ചിട്ടുണ്ടെന്നും വിവരം. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസമായി യോഗം നടന്നുകൊണ്ടിരിക്കുകയാണ്.