അഹമ്മദാബാദ് > രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ടി എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുമ്ബോള്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭയിലെ 65 കോണ്‍ഗ്രസ് എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. മൂന്ന് റിസോര്‍ട്ടുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
ഈ മാസം 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
എംഎല്‍എമാര്‍ രാജിവെക്കുന്നതിന് മുമ്ബ് കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.
മാര്‍ച്ചില്‍ അഞ്ച് എംഎല്‍എമാര്‍ കോണ്‍?ഗ്രസ് വിട്ടിരുന്നു. 182 അംഗ സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 65 ആയി. ബിജെപിക്ക് 103 അംഗങ്ങളാണുള്ളത്. 19നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ്.