മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ മലപ്പുറത്തു വച്ച് അപകടത്തില്‍പ്പെട്ടു. കാറിനു പിറകില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തന്റെ കാറിനു പിന്നില്‍ ലോറി രണ്ടു തവണ വന്നിടിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കാറിന്റെ ഒരു ഒരു ഭാഗം തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ കാര്‍. യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയില്‍ വച്ച് കാറിനു പുറകില്‍ ലോറി വന്നിടിക്കുകയായിരുന്നു. കെ.എല്‍ 65 എം 6145 നമ്ബറുള്ള ലോറിയാണ് പിന്നില്‍ ഇടിച്ചു കയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. വെളിയങ്കോട് ഹോട്ടലില്‍ നിന്നും താന്‍ ഭക്ഷണം കഴിച്ചിറങ്ങുമ്ബോള്‍, രണ്ടുപേര്‍ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ എത്തിയിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. പോലീസില്‍ പരാതി നല്‍കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിന് പിറകില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും, കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



