പെരുമ്പാ​വൂ​ര്‍: ബാ​ങ്കി​ന്‍റെ ചി​ല്ലു​വാ​തി​ലി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ യു​വ​തി ചി​ല്ല് ശ​രീ​ര​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി മ​രി​ച്ചു.പെരുമ്പാവൂ​രി​ലാ​ണ് സം​ഭ​വം. കൂ​വ​പ്പ​ടി ചേ​ല​ക്കാ​ട്ടി​ല്‍ നോ​ബി​യു​ടെ ഭാ​ര്യ ബീ​ന​യാ​ണ് മ​രി​ച്ച​ത്. എം​എം റോ​ഡി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ശാ​ഖ​യി​ല്‍​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​തി​രെ വ​ന്ന​യാ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വ​തി ചി​ല്ലുവാതിലിലേക്ക് മ​റി​ഞ്ഞു വീ​ണ​ത്. വീ​ഴ്ച​യി​ല്‍ വ​യ​റി​ലേ​ക്ക് ചി​ല്ലു​ക​ള്‍ ത​റ​ഞ്ഞു ക​യ​റു​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.