ബാഴ്സലോണ പുതിയ സീസണായുള്ള സ്ക്വാഡ് നമ്പറുകള്‍ പ്രഖ്യാപിച്ചു. ലൂയിസ് സുവാരസ് ഒഴിഞ്ഞ ഒമ്പതാം നമ്പര്‍ ജേഴ്സി അവരുടെ സ്ട്രൈക്കറായ ബ്രെത്വൈറ്റ് സ്വന്തമാക്കി. ബാഴ്സലോണ പുതിയ സ്ട്രൈക്കറെ എത്തിച്ച്‌ ആ താരത്തിന് ഒമ്പതാം നമ്പര്‍ നല്‍കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സൈനിംഗ് നടക്കാത്തതോടെ ഒഴിഞ്ഞ് കിടന്ന ജേഴ്സി നമ്പര്‍ ബ്രെത്വൈറ്റ് സ്വീകരിക്കുകയായിരുന്നു.

ബാഴ്സലോണയുടെ യുവതാരം അലേന ആറാം നമ്പര്‍ ജേഴ്സി അണിയും. റിക്വി പുജിന് 12ആം നമ്പര്‍ ജേഴ്സി ആണ് നല്‍കിയിരിക്കുന്നത്. അന്‍സു ഫതി 22ആം നമ്പര്‍ ജേഴ്സിയില്‍ കളിക്കും. ഗ്രീസ്മന് ഏഴാം നമ്പര്‍ ജേഴ്സി നല്‍കാന്‍ കഴിഞ്ഞ മാസം തന്നെ ബാഴ്സലോണ തീരുമാനിച്ചിരുന്നു. കൗട്ടീനോ 14ആം നമ്പര്‍ ജേഴ്സിയും അണിയും