ബഹ്റൈനില്‍ 405 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 160 പേര് പ്രവാസികളാണ്. 241 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും നാലുപേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. 322 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 43,128 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. രണ്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. ഇതോടെ, രാജ്യത്തെ മരണസംഖ്യ 173 ആയി.



