ബഹ്റൈനില്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ വി​ട്ടു​പോ​യ​വ​ര്‍​ക്ക്​ വീണ്ടും അവസരം.സി​നോ​ഫാം വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ മു​ഹ​റ​ഖ്, ജി​ദാ​ഫ്​​സ്, ഈ​സ ടൗ​ണ്‍, അ​ല്‍ സ​ല്ലാ​ഖ്​ ഹെ​ല്‍​ത്ത്​​ സെന്‍റ​റു​ക​ളി​ല്‍​നി​ന്ന്​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച അ​തേ സ്​​ഥ​ല​ത്താ​ണ്​ ചെ​ല്ലേ​ണ്ട​ത്. സ്​​പു​ട്​​നി​ക്​ വി ​വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ലും ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ അ​ല്‍ ഹൂ​റ ഹെ​ല്‍​ത്ത്​​ സെന്‍റ​റി​ലു​മാ​ണ്​ എ​ത്തേ​ണ്ട​ത്.