കോല്‍ക്കത്ത: രാജ്യം ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തൃണമൂല്‍ 47 സീറ്റുകളില്‍ മുന്നില്‍ 44 സീറ്റുകളില്‍ ലീഡുമായി ബിജെപി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരിടത്തും ലീഡില്ല. മറ്റ് പാര്‍ട്ടികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 294 മണ്ഡലങ്ങളില്‍ 293 ഇടത്താണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24നേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു.
വോട്ടെണ്ണലിനോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ബംഗാളില്‍ ഒരുക്കിയിരിക്കുന്നത്. ട്രോങ് റൂമുകളുടെ 200 മീറ്റര്‍ അകലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
165 നിരീക്ഷകരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ അധികമായി നിയോഗിച്ചു. 77 പോലീസ് നിരീക്ഷകരും അധികമായുണ്ട്. ത്രിതല സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളതെന്നും കമ്മീഷന്‍ പറഞ്ഞു.



