ബംഗളൂരു: ബംഗളൂരുവില്‍ റഷ്യയുടെ സ്പുട്നിക് -5 വാക്സിെന്‍റ വിതരണം തുടങ്ങി. ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. ട്രാന്‍സ്െജഡര്‍ വിഭാഗത്തിനായി പ്രത്യേക ക്യാമ്പ് നടത്തിയാണ് ചൊവ്വാഴ്ച കുത്തിവെപ്പ് തുടങ്ങിയത്.
ബംഗളൂരുവിലെ ട്രാന്‍സ്ജെഡര്‍ വിഭാഗത്തിന് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ മൂന്നുവരെ ഒാള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍നിന്നും ട്രാന്‍സ്ജെഡര്‍ വിഭാഗങ്ങള്‍ക്ക് സ്പുട്നിക് -5, കോവിഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം. അലിയ ഖാന്‍ എന്ന ട്രാന്‍സ്െജഡറാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും വാക്സിന്‍ എടുക്കണമെന്നും അലിയ ഖാന്‍ പറഞ്ഞു.
രാജ്യത്ത് സ്പുട്നിക് വാക്സിന്‍ സ്വീകരിക്കുന്ന ആദ്യ ട്രാന്‍ജെഡറാണ് അലിയ ഖാന്‍ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ട്രാന്‍സ്െജഡര്‍ വിഭാഗത്തിനായി വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുകയെന്നാണ് നയമെന്നും മണിപ്പാല്‍ ആശുപത്രി സി.ഒ.ഒ കാര്‍ത്തിക് രാജഗോപാല്‍ പറഞ്ഞു.



