മൂവാറ്റുപുഴ: കാണാതായ പെണ്‍കുട്ടിയെ കെണ്ടത്തി പൊലീസ് വീട്ടില്‍ തിരിച്ചെത്തിച്ചത് ഒരുദിവസത്തിലേറെ നീണ്ട നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍. മൂവാറ്റുപുഴ സ്വദേശിനിയായ പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനൊപ്പം ജീവിക്കാന്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തിന് അടുത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ്, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബംഗളൂരു സ്വദേശിക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി സാഹസിക യാത്രക്കൊരുങ്ങിയത്. വീട്ടുകാരറിയാതെ ഓട്ടോഡ്രൈവര്‍ വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ കാലടിയില്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു.
ബംഗളൂരുവിലെ കാമുകനെ തേടി 18കാരി വീടുവിട്ടിറങ്ങി; പെണ്‍കുട്ടിയെ അറിയില്ലെന്ന് യുവാവ്
