വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ മുട്ടുകാല് കൊണ്ട് കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയും മുന്‍ മിനിയാപൊളിസ് പോലീസ് ഓഫീസറുമായ ഡെറക് ഷൗവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു.
ഒരു മില്യണ്‍ ഡോളര്‍ ബോണ്ട് നല്കിയ ശേഷമാണ് ബുധനാഴ്ച ഡെറകിന് ജാമ്യം ലഭിച്ചത്. മെയ് 25 നായിരുന്നു ലോകത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം.
44 വയസുള്ള ഷൗവിനെ മെയ് 31 നാണ് അറസ്റ്റുചെയ്തത്. കേസിന് ആസ്പദമായ സംഭവം ഒരു കാഴ്ചക്കാരന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അമേരിക്കയില്‍ ഉടനീളം പ്രതിഷേധത്തിന്റെയും അശാന്തിയുടെയും തുടക്കമിടുകയും ചെയ്തിരുന്നു.