ലക്‌നൗ: പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. റിവാന്‍ എന്നാണ് കുട്ടിയുടെ പേര്.

റിവാന്റെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നു ബന്ധുക്കളെല്ലാവരും. മാതാപിതാക്കളും ബന്ധുക്കളും വീട് അലങ്കരിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ കളിക്കുകയായിരുന്ന കുട്ടി മുറിയുടെ പുറത്തേയ്‌ക്ക് ഇറങ്ങുകയും അബദ്ധത്തില്‍ താഴെ വീഴുകയുമായിരുന്നു.

കോണിപ്പടിയുടെ വശത്തുള്ള ഇരുമ്ബ് കമ്ബിയ്‌ക്ക് ഇടയിലൂടെയാണ് കുഞ്ഞ് താഴേയ്‌ക്ക് വീണത്. റിവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.