പാ​രീ​സ്: ഫ്രാ​ന്‍​സി​ല്‍ ഹെ​ല്‍​ത്ത് പാ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത് തു​ട​ര്‍​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ന്‍റെ പി​ന്നാ​ലെ ഫ്രാ​ന്‍​സി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സ്ലോ​ട്ടി​നാ​യി വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ത്ത​ത്.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഹെ​ല്‍​ത്ത് പാ​സ് കൈ​വ​ശം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പി​ഴ ചു​മ​ത്തുു​മെ​ന്നാ​ണ് രാ​ജ്യ​ത്തെ പു​തി​യ നി​യ​മം. സെ​പ്റ്റം​ബ​ര്‍ 15ന് ​മു​ന്‍​പ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് ശേ​ഷം വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള അ​പ്പോ​യ്ന്‍റ്മെ​ന്‍റ് സ്വീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രു​ടെ എ​ണ്ണം റെ​ക്കോ​ഡ് വേ​ഗ​ത്തി​ലാ​ണ് ഉ​യ​ര്‍​ന്ന​തെ​ന്ന് സ്ലാ​ട്ട് ബു​ക്ക് ചെ​യ്യാ​നു​ള്ള വെ​ബ്സൈ​റ്റാ​യ ഡോ​ക്ടോ​ലി​ബി ഓ​ണ്‍​ലൈ​ണ്‍ മേ​ധാ​വി വെ​ളി​പ്പെ​ടു​ത്തി. ഒ​രു മി​ല്യ​ന്‍ ആ​ളു​ക​ളാ​ണ് വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ശ്ര​മം ന​ട​ത്തി​യ​ത്.

റ​സ്റ്റ​റ​ന്‍റു​ക​ള്‍, സി​നാ​മാ​ശാ​ല​ക​ള്‍ തു​ട​ങ്ങി രാ​ജ്യ​ത്തെ വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഹെ​ല്‍​ത്ത് പാ​സ് നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. പൂ​ര്‍​ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​നോ ശ​ന്പ​ള​മി​ല്ലാ​തെ സ​സ്പെ​ന്‍​ഷ​ന്‍ നേ​രി​ടു​ന്ന​തി​നോ ഫ്രാ​ന്‍​സ് സെ​പ്റ്റം​ബ​ര്‍ 15 വ​രെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.