പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടപോരാട്ടം ഇന്ന് നടക്കും. നാലാം സീഡ് അമേരിക്കയുടെ സോഫിയാ കെനിനും പോളണ്ടിന്റെ ഇഗാ സ്വയാതീക്കുമാണ് മത്സരിക്കുന്നത്. സോഫിയാ കെനിന്‍ ഏഴാം സീഡ് പെട്രാ വിറ്റോവയെ തോല്‍പ്പിച്ചപ്പോള്‍ സ്വിയാതീക് അട്ടിമറി താരം നാദിയാ പൊഡോറോസ്‌ കയെയാണ് പരാജയപ്പെടുത്തിയത്.

കെനിന്‍ ആദ്യ സെറ്റ് 6-4ന് നേടിയ ശേഷം വിറ്റോവ 5-5ന് രണ്ടാം സെറ്റില്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. എന്നാല്‍ സോഫിയാ കെനിന്‍ ടൈബ്രേക്കറില്‍ മത്സരം 7-5ന് സ്വന്തമാക്കി. രണ്ടാം സെമിയില്‍ സിയാതീക് പൊഡോറോസ്‌കക്കെ തിരെ അനായാസ ജയമാണ് സ്വന്തമാക്കിയത്. 6-2, 6-1നാണ് അര്‍ജ്ജന്റീനയുടെ അട്ടിമറിതാരത്തെ പോളിഷ് താരം പുറത്താക്കിയത്. ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് സ്വിതോലിനയെ അട്ടിമറിച്ചാണ് പൊഡോറോസ്‌ക സെമിയിലെത്തിയത്.

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജേതാവാണ് കെനിന്‍. ആദ്യമായാണ് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിൽ കടക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടിലും യു.എസ്.ഓപ്പണിന്റെ മൂന്നാം റൗണ്ടിലും കടന്ന് സ്ഥിരത പ്രകടിപ്പിച്ച താരമാണ് സ്വിയാതീക്.