കാക്കനാട്: ഫോര്‍ട്ടു കൊച്ചിയിലെ ടൂറിസം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം.ബീച്ചിന്‍്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിന്‍്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പിന്‍്റെ നേതൃത്വത്തില്‍ വിശദമായ പദ്ധതി രേഖ തയാറാക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കൊച്ചിയുടെ തനതു പാരമ്ബര്യ മുഖഛായ ആയ ചീനവലകളുടെ പുനരുദ്ധാരണത്തിനായി കിറ്റ് കോ വഴി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. ഫോര്‍ട്ടുകൊച്ചിയില്‍ ടൂറിസം വകുപ്പ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആധുനിക നിലവാരത്തിലുള്ള ശുചി മുറി സമുച്ചയത്തിന്‍്റെ സാങ്കേതികവും നഗരസഭാ പെര്‍മിറ്റ് അടക്കമുള്ള വിഷയങ്ങളില്‍ നഗരസഭയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം നടത്തേണ്ടത്. പ്രധാന പ്രശ്നങ്ങളിലൊന്നായ ശുചീകരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ നഗരസഭ, ഡി.റ്റി.പി.സി, ഹെറിറ്റേജ് സൊസൈറ്റി എന്നിവര്‍ സംയുക്തമായി ഇടപെട്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കി.
ലോക് ഡൗണ്‍ മൂലം ഹെറിറ്റേജ് സൊസൈറ്റിയുടെ കീഴിലുള്ള സാമ്ബത്തിക പ്രയാസങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. സൊസൈറ്റി പുന:സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ടൂറിസം ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കാനും ധാരണയായി. ഫോര്‍ട്ടുകൊച്ചി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ കാലാനുസൃതമായി പരിഷ്ക്കരിക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള ഏകോപനം ടൂറിസം ഡയറക്ടറെയും ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തിയതായി മന്ത്രി യോഗത്തില്‍ അറിയിച്ചു.
ഫോര്‍ട്ട് കൊച്ചിയിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് മന്ദിരം കെ.ടി.ഡി.സി.യുമായി ചേര്‍ന്ന് നവീകരിക്കുന്നതിന്‍്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഫ്ലോട്ടിംഗ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍്ററിന്‍്റെയും സമയബന്ധിതമായ പുരോഗതി ഉറപ്പാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുകയും അപ്രകാരം ആവശ്യമായ തുടര്‍ നടപടികള്‍ നിര്‍വഹണ ഏജന്‍സിയായ കെ.എസ്.സി.എ.ഡി.സി മുഖേന നടത്താനും യോഗം തീരുമാനിച്ചു. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ , കെ.ജെ. മാക്സി എം.എല്‍.എ എന്നിവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.



