ഫോമയുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനിയന്‍ ജോര്‍ജ്, തോമസ് കെ.തോമസ് എന്നിവര്‍ മത്സരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോമോന്‍ കുളപ്പുരയ്ക്കല്‍, പ്രദീപ് നായര്‍, സിജില്‍ പാലക്കലോടി, രേഖ സാറാ ഫിലിപ്പ് എന്നിവര്‍ മത്സരരംഗത്തുണ്ട്. ടി. ഉണ്ണികൃഷ്ണന്‍, കളത്തില്‍ പി. വറുഗീസ് എന്നിവര്‍ ഏറ്റുമുട്ടും. പോള്‍ കെ. ജോണ്‍ (റോഷന്‍), തോമസ് ടി. ഉമ്മന്‍ എന്നിവരാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.

ജോസ് മനക്കാട്ട് എബ്രഹാം, അശോക് ഗോപാലകൃഷ്ണപിള്ള എന്നിവര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തോമസ് ചാണ്ടി, ബിജു തോന്നിക്കടവില്‍ എന്നിവര്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്കും ഏറ്റുമുട്ടുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മത്സരരംഗത്തുള്ളവരുടെ പൂര്‍ണ്ണമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫോമയുടെ സ്ഥാനാര്‍ത്ഥി പട്ടിക കാണാന്‍ ക്ലിക്ക് ചെയ്യുക