ഹുസ്റ്റന്‍: ഏതാനും ഫോമാ നേതാക്കള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ നടപടി ആവ്ശ്യപ്പെട്ടും ഫോമ യുവ നേതാവായിരുന്ന ഏഞ്ചല സുരേഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഫോമായുടെ രജിസ്റ്റേര്‍ഡ് ഏജന്റ് എന്ന നിലയില്‍ എം.ജി. മാത്യൂസിനു ആണൂ ഹൂസ്റ്റണിലെ നര്‍വിയോസ് ലോ ഫേമിലെ അറ്റോര്‍ണി ജിം ബാങ്ക് നര്‍വിയോസ് മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, മുന്‍ ജോ. സെക്രട്ടറി സാജു ജോസഫ്, മുന്‍ ട്രഷറര്‍ ഷിനു ജോസഫ്, ഇപ്പോഴത്തെ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, എന്നിവര്‍ക്കെതിരെയാണ് വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
താഴെപ്പറയുന്ന നടപടികള്‍ ഉണ്ടാവണമെന്നും നോട്ടീസില്‍ പറയുന്നു. 1) ഫോമായില്‍ വ്യാപകമായുള്ള ലൈംഗിക ശല്യപ്പെടൂത്തലിനെപറ്റി ഒരു മൂന്നാം കക്ഷിയെക്കൊണ്ട് അന്വേഷിപ്പിക്കുക. 2) ഫോമായുടെയും സമൂഹത്തിന്റെയും അന്തസിനു ഭീഷണിയായ നേതാക്കളെ നീക്കം ചെയ്യുക. അത് ക്രുത്യമായി രേഖപ്പെടൂത്തുക. 3) സെക്സുവല്‍ അബ്യുസ്, വിവേചനം തുടങ്ങിയവ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ ഫോമാ നിയമങ്ങളില്‍ മാറ്റം വരുത്തുക. 4) ആരോപണങ്ങള്‍ ഫോമാ ജനമധ്യെ അറിയിക്കുകയും തങ്ങളുടെ കക്ഷിയോട് പരസ്യമായി മാപ്പു പറയുകയും ചെയ്യുക. 5) നാലു വര്‍ഷമായി ഏഞ്ചല സുരേഷ അനുഭവിച്ച പ്രശ്‌നങ്ങൾക്ക് നഷ്ടപരിഹാരം നല്കുക.
ഒരു മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നു നോട്ടീസില്‍ പറയുന്നു. മാന്യമായ ഒത്ത്തീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ കേസ് ഫെഡറല്‍ കോടതിയിൽ നല്കുമെന്നും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് പി.ഡി.എഫ് കാണുക:



