അജു വാരിക്കാട്‌

ഫോമയുടെ ജനാധിപത്യ മുഖം നഷ്ടപ്പെടുന്നു. ഭരണഘടനയിലെ ന്യുനതകളും, പാകപ്പിഴകലും മറയാക്കി കുതത്രങ്ങളിലൂടെ സംഘടന പിടിച്ചടക്കാൻ ചിലർ ശ്രമിക്കുമ്പോൾ ഫോമയുടെ ജനാധിപത്യമുഖവും, ജനകീയ മുഖവും നഷ്ടമാകുന്നതായി വിലയിരുത്തെപടുന്നു. ഫോമയുടെ ഭരണഘടന വ്യകതമായി നിർവ്വചിക്കാത്ത നിബദ്ധനകൾ ചൂണ്ടിക്കാണിച്ചു ഇലക്ഷൻ കമ്മീഷനും, ജുഡീഷ്യൽ കൗൺസിലും ഈ വിഷയത്തിൽ ക്രമക്കേടുകൾക്ക് പച്ചക്കൊടി കാട്ടുന്നു എന്നത് ശ്രദ്ധേയമാണ്.

ഫോമയുടെ തിരഞ്ഞെടുപ്പിനായുള്ള ഡെലിഗേറ്റ്സ് ലിസ്റ്റ് പുറത്തു വന്നതോടെയാണ് ലിസ്റ്റിലുള്ള ക്രമക്കേടുകൾ സംബന്ധിച്ച പരാതി ഉയർന്നത്. പ്രധാനമായും സൗത്ത് കരോലിന മലയാളി അസോസിയേഷൻ, മിഷിഗൺ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഡെലിഗേറ്റ്സ് ലിസ്റ്റിനെ കുറിച്ചാണ് ആരോപണമുയർന്നിരിക്കുന്നത് . ഈ രണ്ടു സംഘടനകളിലും ഫ്ളോറിഡയിലുള്ള താമ്പ സെൻട്രൽ ഫ്ലോറിഡ മലയാളി അസോസിയേഷനിൽ നിന്നുള്ള അംഗങ്ങളെയാണ് തിരികി കയറ്റിയിരിക്കുന്നത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ഇലക്ഷൻ കമ്മീഷനും, ജുഡീഷ്യൽ കൗൺസിലും തയാറാവുന്നില്ലെന്ന് പരാതിക്കാർ പറയുന്നു.

ഫോമയെന്ന മഹത്തായ സംഘടനയുടെ ഭരണഘടനയിൽ അവ്യക്തതയുണ്ടെങ്കിലും ഫെഡറൽ -സ്റ്റേറ്റ് നിയമങ്ങളുടെ പരിധിയിൽ വരുന്ന അംഗസംഘടനകളുടെ പ്രസിഡണ്ടും, സെക്രട്ടറിയും ഡെലിഗേറ്റ്സ് ലിസ്റ്റ് ഒപ്പിട്ട് നൽകിയപ്പോൾ നടത്തിയ സാക്ഷ്യപ്പെടുത്തൽ വായിച്ചു നോക്കിയിട്ടുണ്ടാവില്ല. ഡെലിഗേറ്റ്സ് എല്ലാം തങ്ങളുടെ സജീവ പ്രവർത്തകരാണെന്നാണ് സാക്ഷ്യപ്പെടുത്തൽ. (ഫോം ചുവടെ ചേർക്കുന്നു).

സൗത്ത് കരോലിന മലയാളി അസോസിയേഷൻ ഭരണഘടനയിൽ (ചുവടെ ചേർക്കുന്നു) ഈ സംഘടന സൗത്ത് കരോലിന നിവാസികൾക്ക് മാത്രമാണെന്ന് വ്യക്തമായി പറയുന്നു. അപ്പോൾ താമ്പയിൽ നിന്നുള്ള ഡെലിഗേറ്റ്സ് ഏങ്ങനെ സൗത്ത് കരോലിന മലയാളി അസോസിയേഷൻ സജീവ അംഗങ്ങളാവും. ഫോമയുടെ ഭരണഘടനയിലെ വ്യക്തതയില്ലായ്‌മയാണോ സൗത്ത് മലയാളി അസോസിയേഷൻ ഭാരവാഹികൾ അനർഹരുടെ ലിസ്റ്റാണോ ഇലക്ഷൻ കമ്മീഷനും , ജുഡീഷ്യൽ കൗൺസിലും മുഖവിലക്കെടുക്കുക.

നീതിപൂർവമായ തെരെഞ്ഞെടുപ്പ് നടത്തുവാൻ ഏതറ്റവും പോകുവാൻ തയ്യാറാകുമെന്ന് പരാതിക്കാർ പറയുന്നു. ഫിലാഡൽഫിയയിൽ കൺവെൻഷൻ പ്രഖ്യാപിച്ചപ്പോൾ കോവിഡ് ഭീതി മൂലം പങ്കെടുക്കാൻ പലരും തയാറായിരുന്നില്ല. ഈ അവസരം മുതലാക്കി പല സംഘടനകളിലും തങ്ങൾക്ക് സ്വാധീനം ഉറപ്പുവരുത്താൻ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഫോമാ യശ്ശസിന് കളങ്കമാവാൻ കാരണമായത്. ഒരു കുടുംബത്തിൽ നിന്ന് 5 ഡെലിഗേറ്റ്സ് പോലും ഉണ്ട്. അപ്പോൾ ഈ തിരെഞ്ഞെടുപ്പ് എങ്ങനെ നീതിപൂർവ്വമാകും. കൂടുതൽ ക്രമക്കേടുകൾ പുറത്തു വരാനിരിക്കുന്നതേയുള്ളുവെന്ന് പരാതിക്കാർ പറഞ്ഞു. ഫോമയെ സ്നേഹിക്കുന്നവർ ഒറ്റകെട്ടായി പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.