മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയായിരുന്നു സന്ദേശമെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ ഫോണ്‍ വിളിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

കായംകുളത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.