ന്യൂജഴ്‌സി ∙ ഫൊക്കാനയുടെ ന്യൂജഴ്‌സി റീജിയൺ മീറ്റിംഗ് റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി വർഗീസിന്റെ അധ്യക്ഷതയിൽ ബെർഗൻഫീൽഡിൽ ചേർന്നു. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് റീജിയണൽ മീറ്റിംഗ് ഉദഘാടനം ചെയ്‌തു. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി ഫൊക്കാന ഹെൽത്ത് കാർഡിന്റെയും ഫൊക്കാന നടപ്പിൽ വരുത്തിയതും നടപ്പാക്കാനിരിക്കുന്നതുമായ കർമ്മ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

ഫൊക്കാന-രാജഗിരി ഹോസ്പിറ്റൽ ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം ഫൊക്കാന സീനിയർ നേതാവും കേരള കൾച്ചറൽ ഫോറം സ്ഥാപക നേതാവും ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്.ചാക്കോയ്ക്ക് നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് നിർവഹിച്ചു.
കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിലും ന്യൂജഴ്‌സിയിൽ പര്യടനം നടത്തിയ ജോർജി വർഗീസിനെ അധ്യക്ഷൻ ഷാജി വർഗീസ് അനുമോദിച്ചു. ഫൊക്കാനയും രാജഗിരി ഹോസ്പിറ്റലും ചേർന്ന് നടപ്പിൽ വരുത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഹെൽത്ത് കാർഡ്, സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാം അമേരിക്കൻ മലയാളികൾക്ക് എങ്ങനെ ഫലപ്രദമാകുമെന്നതിന്റെ വിശദാംശങ്ങളും സെക്രെട്ടറി സജിമോൻ ആന്റണി വിശദീകരിച്ചു.
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, ഫൊക്കാന ഇന്റർനാഷനൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ, കെ.സി.എഫ് . സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട്,കെ.സി.എഫ്. ട്രഷറർ വർഗീസ് ജേക്കബ്, സാജൻ പോത്തൻ, മത്തായി ചാക്കോ ( ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ),മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളിൽ, മഞ്ച് സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, മഞ്ച് ബിഒടി മെമ്പർ അനിൽ ഉമ്മൻ (കെസിഎഫ്), ജോയി ചാക്കപ്പൻ (കെസിഎഫ്), ജോർജി വർഗീസിന്റെ ഭാര്യ ഷീല ജോർജി തുടങ്ങിയവർ പ്രസംഗിച്ചു. കെസിഎഫ് പ്രസിഡന്റ് കോശി വർഗീസ് സ്വാഗതവും കെസിഎഫ് സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട് നന്ദിയും പറഞ്ഞു.