രാജസ്ഥാൻ റോയൽസിന്റെ മുൻനിരയിലെ ആദ്യ മൂന്നു ബാറ്റർമാർ ഈ സീസണിൽ ആകെ അടിച്ച് കൂട്ടിയത് 1,614 റൺസാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മൂന്നു പേർ നേടിയത്. ആകെ 1,768 റൺസ്. രാജസ്ഥാനേക്കാൾ അൽപം മുകളിൽ. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന രാജസ്ഥാന്റെ സ്ട്രൈക്ക് ബൗളർമാർ 37 വിക്കറ്റുകൾ നേടിയപ്പോൾ ഗുജറാത്ത് ബൗളർമാർ 43 വിക്കറ്റുകളുമായി അവരെ മറികടന്നു. എല്ലാം ഒരേപോലെയാണെന്ന് തോന്നുന്നില്ലേ? എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ന് ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന ഐ.പി.എൽ 2026 ക്വാളിഫയർ 2-ൽ രാജസ്ഥാനും ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ അതൊരു ആവേശപ്പൂരമായിരിക്കും. ഫലത്തിൽ ഇതൊരു സെമിഫൈനലാണ്.