കണ്ണൂ‍ര്‍: എന്‍ഡിഎയില്‍ ചേരുന്നതിന് മുന്നോടിയായി കെ സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കിയെന്നു ആരോപിച്ചു രംഗത്ത് എത്തിയ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുതിയ ആരോപണവുമായി വീണ്ടുമെത്തിയിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതി പൊലീസില്‍ നല്‍കിയിരിക്കുകയാണ് പ്രസീത.

ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. ബിജെപി – സംഘപരിവാ‍ര്‍ പ്രവ‍ര്‍ത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം.