ബ്രാംപ്ടന്‍: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയന്‍ മലയാളി ഐക്യവേദി ഇന്ത്യയുടെ എഴുപതിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയില്‍ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാര്‍ ചരിത്രത്തില്‍ ആദ്യമായി നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തു. ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ ദേശീയ നേതാവായ മിസിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്‍റ് പ്രസാദ് നായര്‍ സ്വാഗതം അര്‍പ്പിച്ചു സംസാരിച്ചു. കാനഡയിലെ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ എന്നത് കാലാകാലങ്ങളായി ഇവിടുത്തെ സംഘടനകള്‍ മനസില്‍ സൂക്ഷിച്ച ഒരു സ്വപ്നമായിരുന്നു എന്ന് സദ്ദേഹം പറഞ്ഞു. ഈ ഐക്യവേദി കാലഘട്ടത്തിന്റെ ആവിശ്യമാണ് എന്ന് തിരിച്ചറിഞ്ഞു കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കുചേരുന്നതായി പ്രസാദ് നായര്‍ പറഞ്ഞു.

കാനഡയിലെ ബ്രാംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണ്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. കാനഡയിലെ മലയാളി സമൂഹം ഈ നാടിനു മഹത്തരമായ സേവനങ്ങള്‍ ആണ് ചെയ്യുന്നത് എന്ന് മേയര്‍ അനുസ്മരിച്ചു. ബ്രാംപ്ടണ്‍ എം പി പി അമര്‍ജ്യോത് സന്ധു, എം പി പി ദീപക് ആനന്ദ് തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കനേഡിയന്‍ മലയാളി ഐക്യവേദി പ്രഡിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. മലയാളീ സമൂഹം സംഘടിതമായി നിലനില്‍ക്കേണ്ട കാലമാണിതെന്നും ഈ കൂട്ടായ്മയില്‍ രാഷ്രീയ ജാതി മത വിഭാജിയ ചിന്തകള്‍ക്ക് അതീതമായി മലയാളി സമൂഹം നിലകൊള്ളണമെന്നും കുര്യന്‍ പ്രക്കാനം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ് മുന്നേറ്റം എന്ന ആശയത്തിന് ആദ്യകാലത്തു ഏറെ ആഗ്രഹിച്ച കനേഡിയന്‍ മലയാളി നേതാവായ ബോബി സേവ്യറിന്റെ പാവന സ്മരണയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായി കുര്യന്‍ പ്രക്കാനം പറഞ്ഞു. മലയാളി സമൂഹം സംഘടിതമായി നിലനില്‍ക്കേണ്ട കാലമാണിതെന്നും ഈ കൂട്ടായ്മയില്‍ രാഷ്രീയ, ജാതി, മത, വിഭജിയ ചിന്തകള്‍ക്ക് അതീതമായി മലയാളി സമൂഹം ഒന്നായി നിലകൊള്ളണമെന്നും കുര്യന്‍ പ്രക്കാനം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കനേഡിയന്‍ മലയാളി ഐക്യവേദി ദേശീയ നേതാവും ഓര്‍മ്മയുടെ പ്രസിഡന്റുമായ അജു ഫിലിപ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടനാ നേതാക്കളായ രാജേശ്വരി നായര്‍, ജോണ്‍ കെ നൈനാന്‍ , ജോജി തോമസ്, മനോജ് ഇടമന , രവി മേനോന്‍ , എബ്രഹാം ഐസക്, സജീബ് കോയ , സുമന്‍ കുര്യന്‍ തുടഞ്ഞിയവര്‍ ആശംസകള്‍ നേര്‍ന്നു.